കാടും മേടും താണ്ടി അവരെത്തി, വോട്ട് ചെയ്യാന്‍
ദീപു ശാന്താറാം
കോതമംഗലം: കാടുംമേടും കുണ്ടുംകുഴിയും താണ്ടി 15 കിലോമീറ്റര്‍ കാല്‍നടയായി എത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി കാടിന്റെ മക്കള്‍ മടങ്ങി. കോതമംഗലം നിയോജക മണ്ഡലത്തിലെ വനവാസി കുടിയായ ഉറിയംപെട്ടി ആനക്കുളം വനവാസി കുടിയിലെ വോട്ടര്‍മാരാണ് മൂന്ന് മണിക്കൂര്‍ നടന്ന് വെള്ളാരംകുത്ത് ട്രൈബല്‍ ഷെല്‍ട്ടറിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്തത്. 80 കുടുംബങ്ങളിലായി 130 വോട്ടര്‍മാരാണ് ഇവിടെയുള്ളത് ഇതില്‍ അമ്പതോളം പേരാണ് വോട്ട് ചെയ്തത്.
വാഹന സൗകര്യമില്ലാത്തതും കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗശല്യവുമുള്ള ഘോരവനവും മൂലം കൂടുതല്‍ വനിതാ വോട്ടര്‍ വോട്ട് ചെയ്യാനെത്തിയിട്ടില്ലെന്ന് ഊരുമൂപ്പന് കാമിയപ്പന് പറഞ്ഞു. വോട്ട് ചെയ്തശേഷം രാത്രി 9 മണിയോടുകൂടി മാത്രമേ ഇവര്‍ക്ക് കുടിയിലെത്താന്‍ കഴിയുകയുള്ളൂവെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉറിയം പെട്ടിയില്‍ പൊളിങ് സ്റ്റേഷന് അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഉറിയം പെട്ടിയില്‍ പൊളിങ് സ്റ്റേഷന് അനുവദിക്കാത്ത പക്ഷം വോട്ട് ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും വനവാസികളായതുകൊണ്ടാണ് തങ്ങളെ ഇത്തരത്തില്‍ അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."