യു.ഡി.എഫിന് അനുകൂലമായ സാഹചര്യം: ഹൈബി ഈഡന്‍
കൊച്ചി: അവസാന വിലയിരുത്തലില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എം.എല്‍.എ. ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിടുന്നത്. തിളക്കമാര്‍ന്ന വിജയം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമുണ്ടാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരേ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പോളിങ്ങ് ആരംഭിച്ചത് മുതല്‍ മണ്ഡലത്തിലെ ഓരോ വോട്ടിങ് കേന്ദ്രങ്ങളും കയറിയിറങ്ങിയ ഹൈബി ഈഡനെ ആഹ്ലാദാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ഓരോ കേന്ദ്രങ്ങളിലും വോട്ടര്‍മാരെ അഭിവാദ്യം ചെയ്തും കുശലങ്ങള്‍ പറഞ്ഞും ഹൈബി മുന്നോട്ടു നീങ്ങി. ഇതിനിടയില്‍ സെല്‍ഫി എടുക്കാനായി സ്ത്രീകളും യുവാക്കളും ഹൈബിക്കൊപ്പംകൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."