HOME
DETAILS
MAL
അസാധാരണ കാലം, സഭ
backup
August 25 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അസാധാരണ കാലത്ത് വിളിച്ചുചേര്‍ത്ത അസാധാരണ നിയമസഭാ സമ്മേളനം ഒട്ടേറെ അസാധരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. രാവിലെ മുതല്‍ തന്നെ സഭയുടെ പ്രവേശനകവാടത്തില്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന. ആന്റിജന്‍ നെഗറ്റീവായവര്‍ക്കു മാത്രം പ്രവേശനം.
മുഖാവരണവും ഫേസ് ഷീല്‍ഡും ധരിച്ചെത്തിയ സമാജികര്‍. താപനില പരിശോധിച്ച് അകത്തേക്കു കടത്തിവിട്ടവരെല്ലാം മുഖാവരണം ധരിച്ച് സമൂഹ്യ അകലം പാലിച്ച് നീങ്ങുന്ന കാഴ്ച. എല്ലാ ഇടങ്ങളിലും പടികളിലും ബ്രേക്ക് ദി ചെയിന്‍, അകലം പാലിക്കുക എന്ന പോസ്റ്ററുകളും ബോര്‍ഡുകളും, സാനിറ്റൈസര്‍ കിയോസ്‌കുകള്‍, സാമൂഹിക അകലപാലനം ഉറപ്പുവരുത്തിയുള്ള ഇരിപ്പിട ക്രമീകരണം വരെ നീണ്ടു ഇന്നലത്തെ സമ്മേളനത്തിലെ കൗതുകപ്പട്ടിക. രോഗസാധ്യത കണക്കിലെടുത്ത് അംഗത്തെ സമ്മേളനത്തിനിടെ നോട്ടിസ് നല്‍കി ക്വാറന്റൈനില്‍ അയയ്ക്കുന്ന നടപടിക്കും സഭ സാക്ഷ്യം വഹിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പി.എയുടെ കൊവിഡ് പരിശോധാനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ സ്പീക്കര്‍ നോട്ടിസ് നല്‍കി എല്‍ദോസിനെ ക്വാറന്റൈനിലേക്ക് അയയ്ക്കുകയായിരുന്നു. പ്രവേശനകവാടത്തില്‍ പി.പി.ഇ കിറ്റ് ധരിച്ചു നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒരു നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരെ പുറത്ത് ഒരുക്കിയിരുന്ന ആംബുലന്‍സില്‍ അടുത്ത ഐ.എം.ജിയില്‍ ഒരുക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റി.
രാവിലെ ആന്റിജന്‍ പരിശോധനയെന്ന കടമ്പ കടന്നാണ് പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് അംഗങ്ങള്‍ക്ക് സഭാകവാടം കടക്കാനായത്. കവാടത്തിലൊരുക്കിയിരുന്ന കൗണ്ടറില്‍ ഫെയ്‌സ് മാസ്‌ക്കും ഷീല്‍ഡും നല്‍കി.
അതു വച്ചാണവര്‍ അകത്തു കടന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തമ്മില്‍ കണ്ടതെങ്കിലും ഹസ്തദാനത്തിനൊന്നും നില്‍ക്കാതെ സാമൂഹിക അകലം ഉറപ്പാക്കിയായിരുന്നു സൗഹൃദം പുതുക്കല്‍. ഒ
രു ഇരിപ്പിടത്തില്‍ ഒന്നിച്ചിരുന്നു ശീലിച്ച സാമാജികരെല്ലാം ഇന്നലെ ഒരു കൈ അകലമിട്ട് ഒറ്റയ്ക്കിരിക്കേണ്ടി വന്നു. ഇരിപ്പിടത്തിനു മുന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങളിട്ടായിരുന്നു സവിശേഷ സാഹചര്യത്തിലെ ക്രമീകരണം. അവിശ്വാസപ്രമേയ നോട്ടിസില്‍ പിന്തുണയ്ക്കുന്നവര്‍ ആരൊക്കെയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ബി.ജെ.പി അംഗം ഒ. രാജഗോപാലും എഴുന്നേറ്റു.
ആദ്യ കാര്യപരിപാടി അന്തരിച്ച അംഗങ്ങള്‍ക്കുള്ള അനുശോചനമായിരുന്നു. അതു കഴിഞ്ഞയുടന്‍ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. ഓഗസ്റ്റ് 13നാണ് നിയമസഭ ചേരണമെന്ന് കാബിനറ്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം 14നാണ് പുറത്തുവന്നത്. പത്തു ദിവസം മുമ്പ് മാത്രമാണ് സഭ ചേരുന്ന കാര്യം അംഗങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം.ഉമ്മര്‍ എം.എല്‍.എ നോട്ടീസ് നല്‍കിയത്. അതു ചര്‍ച്ച ചെയ്യാന്‍ നിയമസഭ തയാറാകണണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
തനിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ച നടക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് ഇന്ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. നിങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനാപരമായ ബാധ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
ഇതിനോട് പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവിനോട് ആലോചിച്ചാണ് മുഖ്യമന്ത്രി നിയമസഭ ചേരാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനാ ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഭരണഘടന പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ കാര്യങ്ങളിലേക്ക് സഭ നീങ്ങി. വിവിധ റിപ്പോര്‍ട്ടുകളും കടലാസുകളും മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും മേശപ്പുറത്തു വച്ചു. തുടര്‍ന്ന് 2020-21 സാമ്പത്തിക വര്‍ഷത്തെ ധനകാര്യ ബില്‍ ധന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. സഭ അതു പാസാക്കി.
പിന്നീട് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരേ പ്രമേയം അവതരിപ്പിച്ചു.
ആ കടമ്പയും കടന്നതിനു ശേഷമാണ് അവിശ്വാസപ്രമേയത്തിലേക്കു കടന്നത്. ഭരണ, പ്രതിപക്ഷ നിരകളില്‍ നിന്ന് 22 എം.എല്‍.എമാര്‍ക്കും പ്രതിപക്ഷനേതാവിനുമാണ് ചര്‍ച്ചയ്ക്ക് അവസരമുണ്ടായത്. ഏഴു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും മറുപടി പറഞ്ഞ് പ്രമേയം സഭ വോട്ടിനിട്ടു തള്ളിയതോടെ സമ്മേളനത്തിനു തിരശ്ശീല വീണു.
ഇതിനിടയില്‍ ഏറ്റവും മുകളിലത്തെ നിലയില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരുന്നു. ഓരോ അംഗവും ഇടയ്ക്ക് മുകളില്‍ പോയി വോട്ട് ചെയ്തു വന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വി.എസ് അച്യുതാനന്ദനും സി.എഫ്.തോമസും ജോര്‍ജ് എം. തോമസും ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനും ജയരാജും സമ്മേളനത്തിനെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 26 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 3 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 4 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 8 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി