സിന്ധുവും സൈനയും സെമിയില്‍: ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളും പി.വി സിന്ധുവും സെമിയില്‍ പ്രവേശിച്ചു. ഇതോടെ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു.
തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക്ക് ഇന്തനോണിനെയാണ് സൈന ക്വാര്‍ട്ടറില്‍ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 21-18, 21-16. ചൈനീസ് തായ്‌പെയിയുടെ തായ് സൂയിങ്ങാണ് സെമി പോരാട്ടത്തില്‍ സൈനയുടെ എതിരാളി.
തായ്ലന്‍ഡിന്റെ തന്നെ നിച്ചോണ്‍ ജിന്‍ഡപോലിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ :21-11,16-21,21-14.
അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. ഇതോടെ 7 സ്വര്‍ണവും 7 വെള്ളിയും 17 വെങ്കലവുമടക്കം 31 മെഡലോടെ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."