ഇന്ത്യയിലേക്കുള്ള ഇ-വിസാ സൗകര്യം ഇനി ഖത്തറിനും ലഭിക്കും
ദോഹ: ഇന്ത്യയിലേക്ക് ഇ-വിസ സൗകര്യം ലഭിക്കുന്ന രാജ്യങ്ങളില്‍ ഖത്തറിനെയും ഉള്‍പ്പെടുത്തി. നിലവില്‍ 167 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ-വിസാ സൗകര്യം അനുവദിച്ചത്. ഇനി ഇ-വിസാ സൗകര്യം ഉപയോഗിച്ച് ഖത്തറിലുള്ളവര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാം.
ഓണ്‍ലൈനില്‍ നിന്നു ലഭിക്കുന്ന ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) വിസക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. ഇനീ മുതല്‍ നേരിട്ടു ഇന്ത്യന്‍ എംബസിയില്‍ പോയി വിസക്ക് കാത്തിരിക്കേണ്ടതില്ല. നിലവില്‍ ഇന്ത്യന്‍ എംബസി നല്‍കി വരുന്ന വിസാ സേവനങ്ങള്‍ക്ക് പുറമേയാണ് പുതിയ ഇവിസ.
ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇവിസ ലഭിക്കുക. എലക്‌ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ.ടി.എ) വഴിയുള്ള പ്രത്യേക വിസാ അാഗീകാരം ഇമെയില്‍ വഴി അപോക്ഷകനെ അറിയിക്കും.
വിസാ സ്റ്റാറ്റസ് https/indiavisaonline.gov.in/e.visa/tvoa.html എന്ന ലിങ്ക് ഉപയോഗിച്ചു ട്രാക്ക് ചെയ്യാന്‍ കഴിയും. ഇ.ടി.എ ഉപയോഗിച്ച് ഇന്ത്യയ്‌ലെത്തുന്ന യാത്രക്കാരന്‍ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിടെയുള്ള ഇമിഗ്രേഷന്‍ ഓഫിസില്‍ നിന്നു പാസ്‌പോര്‍ട്ടില്‍ വിസാ മുദ്ര പതിപ്പിക്കണം. ഇന്ത്യയിലെത്തുന്ന യാത്രക്കാരന്‍ ബയോമെട്രിക് വിവരം നിര്‍ബന്ധമായും നല്‍കിയിരിക്കണം.
ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയിലെത്താന്‍ കഴിയില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നു ഖത്തറില്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഓണ്‍ എറൈവല്‍ വിസക്ക് സമാനമല്ല ഈ സൗകര്യമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."