എറണാകുളം 76.75%, ചാലക്കുടി 80.11%
കൊച്ചി: ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്നലെ നടന്ന വോട്ടെടുപ്പ് സമാധാനപരം. ഇരുപതോളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റുകളും തകരാറായെങ്കിലും ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് സമാധാനപരമായി നടന്നു. അവസാന കണക്കനുസരിച്ച് എറണാകുളത്ത് 76.75 ശതമാനവും ചാലക്കുടിയില്‍ 80.11 ശതമാവുമാണ് വോട്ടിങ് നില. പോളിങ് ആരംഭിച്ച് രണ്ടു മണിക്കൂറിനു ശേഷം വന്ന കണക്കു പ്രകാരം ചാലക്കുടിയില്‍ 12.11 ശതമാനവും, എറണാകുളത്ത് 11.39 ശതമാനവും പേര്‍ വോട്ടു രേഖപ്പെടുത്തി. മൂന്ന് മണിയോടെ ചാലക്കുടിയിലെ വോട്ടിങ് നില 58.57 ശതമാനത്തിലെത്തി. എറണാകുളത്ത് ഇതോസമയം 54.50 പേരാണ് വോട്ടു ചെയ്തത്.
ചാലക്കുടി ലോക്‌സഭാ സീറ്റില്‍ ഉള്‍പ്പെട്ട കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.79 ശതമാനമാണ് ഇവിടെ വോട്ടിങ് നില. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പറവൂരില്‍ 81.68 ശതമാനം വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്തി. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. കൈപ്പമംഗലം: 79.30, ചാലക്കുടി:77.74, കൊടുങ്ങല്ലൂര്‍:78.78, പെരുമ്പാവൂര്‍:81.69, അങ്കമാലി:79.15, ആലുവ:80.38, കുന്നത്തുനാട് 83.79. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ശതമാനക്കണക്ക് ഇങ്ങനെ. കളമശേരി:79.22, പറവൂര്‍:81.68, വൈപ്പിന്‍:75.79,കൊച്ചി:74.51, തൃപ്പൂണിത്തുറ:76.06, എറണാകുളം73.27, തൃക്കാക്കര:75.76
ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തിയതോടെ ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ന്നു. രാവിലെ തന്നെ പരമാവധി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലെത്തിയിരുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഏറെ നേരത്തെ കാത്ത് നില്‍പ്പിന് ശേഷമാണ് പലര്‍ക്കും വോട്ട് ചെയ്യാനായത്. പ്രായമായവര്‍ക്കും, ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ക്യൂ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ഭിന്നശേഷിക്കാരില്‍ ഇത്തവണ 71.70 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലായാണ് ഇത്രയും പേര്‍ വോട്ടവകാശം വിനിയോഗിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ തൃക്കാക്കരയില്‍ 75 ശതമാനം ഭിന്നശേഷിക്കാരില്‍ മുഴുവന്‍ പേരും ഇന്നലെ വോട്ട് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ :82.64, അങ്കമാലി: 75.45, ആലുവ:61.87,കളമശ്ശേരി: 74.07, പറവൂര്‍ :52.28, വൈപ്പിന്‍ 75. 51, കൊച്ചി53.93, തൃപ്പൂണിത്തുറ :71.30,എറണാകുളം: 70.33, തൃക്കാക്കര 100 ശതമാനം, കുന്നത്തുനാട് :82.77, പിറവം: 48.98, മൂവാറ്റുപുഴ :86.57 കോതമംഗലം :74.10 എന്നിങ്ങനെയാണ് ജില്ലയിലെ ഭിന്നശേഷിക്കാരുടെ പോളിങ് ശതമാനക്കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."