HOME
DETAILS
MAL
ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കം ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി പരിഗണനയിലെന്ന് ബിപിന്‍ റാവത്ത്
backup
August 25 2020 | 02:08 AM
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നയതന്ത്ര-സൈനിക തലത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി പരിഗണിക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത് രംഗത്തെത്തിയത്.
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് പറഞ്ഞ റാവത്ത് അതേക്കുറിച്ച് വിശദീകരിക്കാന്‍ തയാറായില്ല.
അതിര്‍ത്തി വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകള്‍ കാരണമാണ് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ സംഭവിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന സൈനിക വിന്യാസത്തെത്തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
രണ്ടര മാസത്തിനിടെ നിരവധി തവണ സൈനിക, നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ലഡാക്കിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ആഴ്ചയും ഇരു രാജ്യങ്ങളും നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിര്‍ത്തിയില്‍ ഏപ്രില്‍ മാസത്തിലുണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ ചൈന തയാറാകണമെന്ന ആവശ്യം ഈ ചര്‍ച്ചയിലും ഇന്ത്യ ശക്തമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ചൈനീസ് സൈന്യം താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."