മലയാളിയായതില്‍ അഭിമാനിക്കുന്നു; അര്‍ണബിനെതിരേ തരൂര്‍
ന്യൂഡല്‍ഹി: മഹാപ്രളയത്തെ അതിജീവിച്ച മലയാളികളെ നാണംകെട്ടവരെന്നു വിളിച്ച റിപബ്ലിക് ടിവി മാനേജിങ് ഡയറക്ടര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ പ്രതിഷേധം കനക്കുകയാണ്. ഏറ്റവും ഒടുവില്‍ ശശി തരൂര്‍ എംപി അര്‍ണബിനെതിരേ രംഗത്തെത്തി.
മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന ഹാഷ് ടാഗിലാണ് തരൂര്‍ അര്‍ണബിനെ വിമര്‍ശിക്കുന്നത്.
ചില നീചമനസുകള്‍ മലയാളിക്കെതിരേ ലജ്ജാഹവമായ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതാണ് നാം നമുക്കുവേണ്ടി ഉണരേണ്ട സമയം. എന്തുകൊണ്ടു മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന വികാരംഉണര്‍ത്താന്‍ നമുക്കു പ്രയത്‌നിക്കാം- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് മലയാളികളെ മുഴുവന്‍ ഇടിച്ചു താഴ്ത്തിയത്. ഇതോടെ അര്‍ണബിനെതിരേ സോഷ്യല്‍ മീഡിയ രംഗത്തെത്തി.
റിപബ്ലിക്ക് ടിവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയാണ്.
Given the disgraceful attacks on Malayalis in general by some petty minds, it’s time for us to stand up for ourselves. Let’s evoke the reasons why we are #ProudToBeMalayali.
— Shashi Tharoor (@ShashiTharoor) August 26, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."