കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശാദായ ക്യാംപ്
തൃശൂര്‍: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്കുളള അംശാദായം സ്വീകരിക്കുന്നതിന് വെല്‍ഫെയര്‍ ഫണ്ട് ഓഫിസറുടെ നേതൃത്വത്തില്‍ ആഗസ്റ്റ് നാല്, ആറ്, ഒന്‍പത്, 11, 18, 20, 23, 27 തിയ്യതികളില്‍ യഥാക്രമം വലപ്പാട്, കൊടുകുറ്റി, ഒരുമനയൂര്‍, പറപ്പൂക്കര, മുളളൂര്‍ക്കര, പൂക്കോട്, ആതിരപ്പളളി, അരിമ്പൂര്‍ എന്നിവിടങ്ങളില്‍ സിറ്റിങ് നടത്തും. 24 മാസം വരെയുളള അംശാദായം സിറ്റിങില്‍ സ്വീകരിക്കും.
തൈക്കാട് പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ സിറ്റിങ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ പൂക്കോട് സോണല്‍ ഓഫിസില്‍ നടത്തും. മൂന്‍കൂട്ടി ക്ഷേമനിധി ഓഫിസില്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമേ സിറ്റിങില്‍ പുതുതായി അംഗത്വം നല്‍കുകയുളളു. പുതുതായി ചേരുവാന്‍ വരുന്നവര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആധാര്‍ കാര്ഡ്തിരിച്ചറിയല് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ കൂടിക്കാഴ്ച സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."