HOME
DETAILS
MAL
സ്വരാ ഭാസ്‌കറിനെതിരായ കോടതിയലക്ഷ്യം നടപടിക്ക് അനുമതിയില്ല
backup
August 25 2020 | 02:08 AM
ന്യൂഡല്‍ഹി: ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത സുപ്രിംകോടതി വിധിയെ വിമര്‍ശിച്ചതിന് ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വരാ ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അനുമതി നല്‍കിയില്ല. സ്വരാഭാസ്‌കറിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനൂജ് സക്‌സേന നല്‍കിയ അപേക്ഷ അറ്റോര്‍ണി ജനറല്‍ തള്ളുകയായിരുന്നു.
ഫെബ്രുവരിയില്‍ മുംബൈയില്‍ 'വര്‍ഗീയതയ്‌ക്കെതിരെ കലാകാരന്‍മാര്‍' എന്ന സമരപരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ ബാബരി മസ്ജിദ് നിയമവിരുദ്ധമായി തകര്‍ത്തുവെന്ന് കണ്ടെത്തിയ ശേഷം അത് തകര്‍ത്ത ആളുകള്‍ക്ക് അതേ ഭൂമി വിട്ടു നല്‍കാന്‍ സുപ്രിംകോടതി വിധി പറയുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നായിരുന്നു സ്വരാ ഭാസ്‌കറിന്റെ പരാമര്‍ശം.
കോടതി വിധിയില്‍ പറഞ്ഞ വസ്തുതയും പ്രസംഗിക്കുന്നയാളുടെ വിലയിരുത്തലും ചേര്‍ത്തുള്ള പരാമര്‍ശം മാത്രമാണിതെന്നും ഇതിനെ ജുഡീഷ്യറിക്കെതിരായ ആക്രമണമായി കാണാന്‍ കഴിയില്ലെന്നും അറ്റോര്‍ണി ജനറല്‍ മറുപടിയില്‍ അറിയിച്ചു.
ഭരണഘടനയില്‍ വിശ്വസിക്കാത്ത സര്‍ക്കാര്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത പൊലിസിനെ ഉപയോഗിച്ചാണ് രാജ്യം ഭരിക്കുന്നതെന്നും അതിനാല്‍ കോടതികള്‍ക്കിപ്പോള്‍ ഭരണഘടനയില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും സ്വരാഭാസ്‌കര്‍ പ്രസംഗിച്ച കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമര്‍ശത്തില്‍ ഏതെങ്കിലും കോടതിയെ പേരെടുത്ത് പറയുന്നില്ലെന്നും ഇതിനെ കോടതിയെ അവമതിക്കുന്നതായോ കോടതിയുടെ പരമാധികാരം ചോദ്യം ചെയ്യുന്നതായോ കണക്കാക്കാന്‍ കഴിയില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ സോളിസിറ്റര്‍ ജനറലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടം 3(സി) പ്രകാരം കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ അനുമതി നല്‍കിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."