HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഫ്ളാറ്റ് തകര്‍ന്ന് ഒരു മരണം; 60 പേരെ രക്ഷപ്പെടുത്തി, 25 പേര് കുടുങ്ങിക്കിടക്കുന്നു
backup
August 25 2020 | 03:08 AM
മുംബൈ: മഹാരാഷ്ട്രയില്‍ ഫ്ളാറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. 25 പേര് കെട്ടിടാവശിഷ്യങ്ങള്ക്കുള്ളില് കുടുങ്ങി. റായിഗാദ് ജില്ലയിലാണ് അപകടം. ആളുകള്‍ താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. 60 പേരെ രക്ഷപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചു നിലയുള്ള കെട്ടിടത്തിന് പത്തു വര്‍ഷം മാത്രമേ പഴക്കമുള്ളൂ. 45 ഫഌറ്റുകളാണ് ഇതിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."