കെ.എം മാണിയുടെ ഓര്‍മ്മകളുമായി കുട്ടിയമ്മ വോട്ടു ചെയ്യാനെത്തി
പാലാ: കെ.എം മാണിയുടെ ഓര്‍മ്മകളുമായി കുട്ടിയമ്മ വോട്ടു ചെയ്യാനെത്തി. അന്തരിച്ച മുന്‍മന്ത്രി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ പാലായിലെ 128-ാം നമ്പര്‍ ബൂത്തായ സെന്റ് തോമസ് ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. മകന് ജോസ് കെ. മാണി എം.പിക്കും, മരുമകള്‍ നിഷക്കും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് കുട്ടിമ്മ എത്തിയത്.
ക്ഷീണിതയായിരുന്ന കുട്ടിയമ്മയെ ജോസ് കെ. മാണിയും നിഷയും പിടിച്ചാണ് ബൂത്തിലേക്ക് കയറ്റിയത്. ഈ സമയം വലിയ ക്യൂവായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ക്ഷീണിതയായ കുട്ടിയമ്മയെ വോളന്റിയര്‍മാര്‍ ക്യൂവില്‍ നിര്‍ത്താതെ വോട്ടിങ് സ്റ്റേഷനിലേക്ക് കടത്തിവിട്ടു. എന്നാല്‍ ജോസ് കെ. മാണി എം.പിയും മക്കളായ പ്രിയങ്കയും ഋതികയും ഐശ്വര്യയും ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഋതിക കന്നിവോട്ടാണ് രേഖപ്പെടുത്തിയത്. ഐശ്വര്യ മൂന്നാം തവണയാണ് വോട്ട് ചെയ്യുന്നത്.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."