HOME
DETAILS
MAL
പ്രായത്തിനു തളര്‍ത്താനാവാത്ത ജനാധിപത്യബോധവുമായി പെരുമാള്‍പിള്ള
backup
April 24 2019 | 08:04 AM
ഈരാറ്റുപേട്ട: 100 വയസ് പിന്നിട്ടെങ്കിലും വോട്ടിന് മുടക്കം വരുത്താതെ ഈരാറ്റുപേട്ട സ്വദേശി പെരുമാള്‍പിള്ള. പൊലിസ് സ്റ്റേഷന് സമീപം താമസക്കാരനായ ചാറാട്ടുകുന്നേല് പെരുമാള്പിള്ളയ്ക്ക് 103 വയസായെങ്കിലും ഇതുവരെ വോട്ട് മുടക്കിയിട്ടില്ല.
1976-ല്‍ കോഫീ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് പെരുമാള്‍പിള്ള.
വോട്ടവകാശം ലഭിച്ചതിനുശേഷം മുടക്കമില്ലാതെ വോട്ട് ചെയ്യുന്ന പെരുമാള്‍ ഇത്തവണ പ്രായത്തിന്റെ അവശതകളില്‍ ഉഴറുമ്പോഴും വോട്ട് മുടക്കാന്‍ തയാറായില്ല.
തോട്ടുമുക്ക് ഹിദായത്തുസ്സിബിയാന് അറബിക് സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു പെരുമാളിന് വോട്ടുണ്ടായിരുന്നത്.
പ്രായാധിക്യത്തെ തുടര്‍ന്ന് പെരുമാളിനെ മകന് ശശികുമാര്‍ എടുത്താണ് ബൂത്തിലെത്തിച്ചത്. മരുമകള്‍ ശ്രീജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."