ഹജ്ജ് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ അണുനശീകരണം നടത്തി തപാല്‍ വഴി വിതരണത്തിന്
ണ്ടോട്ടി: കൊവിഡ് 19 മൂലം ഹജ്ജ് തീര്‍ഥാടനം മുടങ്ങിയവരുടെ പാസ്‌പോര്‍ട്ടുകള്‍ അണുനശീകരണം നടത്തി പ്രത്യേക പാക്ക് ചെയ്ത് രജിസ്‌റ്റേര്‍ഡ് പോസ്റ്റല്‍ വഴി അയക്കുന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടുകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അയക്കുന്നത്.
ഹജ്ജ് അവസരം ലഭിച്ചവരില്‍ 9,350 പേരുടെ പാസ്‌പോര്‍ട്ടുകളാണ് കേന്ദ്രഹജ്ജ് കമ്മിറ്റി മുംബൈ ഓഫിസിലേക്ക് അയച്ചിരുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ 500ല്‍ താഴെ പാസ്‌പോര്‍ട്ടുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസിലുമുണ്ട്. മുംബൈ കേന്ദ്രഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിന്ന് കഴിഞ്ഞ മാസം തന്നെ 9,350 പേരുടെ പാസ്‌പോര്‍ട്ടുകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിയിരുന്നു. ഇവയാണ് പ്രത്യേകം പാക്ക് ചെയ്ത് കവര്‍ ലീഡര്‍മാര്‍ക്ക് അയക്കുന്നത്.
പ്രത്യേകം ഏഴ് ഇരുമ്പു പെട്ടിയില്‍ സുരക്ഷിമതമായാണ് പാസ്‌പോര്‍ട്ടുകള്‍ മുബൈയില്‍ നിന്നും എത്തിച്ചത്. വിമാനത്താവള മേഖല കണ്ടെയ്‌മെന്റ് സോണ്‍ ആയതും കരിപ്പൂര്‍ ഹജ്ജ് ഹൗസ് കൊവിഡ് ട്രീറ്റ്‌മെന്റ് ആശുപത്രിയാക്കിയതും പാസ്‌പോര്‍ട്ട് വിതരണം തടസ്സപ്പെട്ടു. മുബൈയില്‍ നിന്നെത്തിച്ച പാസ്‌പോര്‍ട്ടുകളടങ്ങിയ പെട്ടികള്‍ നിരവധി തവണ കരിപ്പൂര്‍ ഹൗജ്ജ് ഹൗസില്‍ വച്ച് അണുവിമുക്തമാക്കിയാണ് തുറന്നത്. ഹജ്ജിന് ഒരു കവറില്‍ അപേക്ഷിച്ചവരുടെ പാസ്‌പോര്‍ട്ടുകള്‍ ഒരുമിച്ച് കവര്‍ ലീഡറുടെ പേരിലാണ് തപാല്‍ വി.പി.എല്‍ വഴി അയക്കുന്നത്. തപാലിന്റെ നിരക്ക് പാസ്‌പോര്‍ട്ട് കവര്‍ സ്വീകരിക്കുന്നവര്‍ നല്‍കണം. ഒരു കവറില്‍ ഒരു പാസ്‌പോര്‍ട്ടാണെങ്കില്‍ 50 രൂപയും ഒന്നിലധിമുളള പാസ്‌പോര്‍ട്ടുകള്‍ക്ക് 10 രൂപ വീതം അധികവും നല്‍കണം. പാസ്‌പോര്‍ട്ടുകള്‍ അയക്കാന്‍ കവര്‍ ലീഡറുടെ പേരിലുളള പ്രത്യേക കവര്‍ തന്നെ ഹജ്ജ് കമ്മിറ്റി സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ പാസ്‌പോര്‍ട്ടുകളാക്കി വരുന്ന നടപടികളാണ് നിലവില്‍ ഹജ്ജ് ഹൗസില്‍ നടന്നുവരുന്നത്.
കൊവിഡ് 19 മഹാമാരി പിടിപെട്ടതിനെ തുടര്‍ന്ന് ഹജ്ജ് നടപടികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കേന്ദ്രം നിര്‍ത്തിവച്ചിരുന്നു. വിദേശികള്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമില്ലെന്ന സഊദി പ്രഖ്യാപിച്ചതോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് യാത്ര മുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."