പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി : സി.ബി.ഐ അന്വേഷിക്കും; അന്വേഷണം എതിര്‍ത്ത ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിഗിംള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. ഇതോടെ കേസ് സി.ബി.ഐ തന്നെ അന്വേഷിക്കും. വിധി സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായി.
ഒന്‍പത് മാസം മുന്‍പ് വാദം പൂര്‍ത്തിയാക്കിയ കേസിലാണ് വിധി പറഞ്ഞത്.
വിധി പറയാന്‍ വൈകിയ സാഹചര്യത്തില്‍ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹരജി നല്‍കിയതിന് പിന്നാലെയാണ് കോടതി നടപടിയുണ്ടായത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സി.ബി.ഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധി പറഞ്ഞത്. കഴിഞ്ഞ നവംബര്‍ 16ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു. വിധി പറയാന്‍ വൈകുന്നതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ണായക തീരുമാനവും ഒടുവില്‍ അവര്‍ക്ക് അനുകൂലമായ വിധിയുമുണ്ടായിരിക്കുന്നത്.
2019 സെപ്റ്റംബര്‍ 30 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സി.ബി.ഐയ്ക്ക് കൈമാറിയത്.
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഓക്ടോബര്‍ 29ന് സി.ബി.ഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐഐആര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹരജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."