HOME
DETAILS

ഹൃദയം നുറുങ്ങുന്ന വേദനയിലും മാപ്പു കൊടുത്ത് ചിലര്‍; രോഷമായും കരച്ചിലായും ഒരു കൂട്ടം, ചെയ്തിയില്‍ ഒട്ടും പശ്ചാത്താപമില്ലാതെ പ്രതി- ന്യൂസിലന്‍ഡ് വെടിവെപ്പ് വിചാരണ തുടരുന്നു

  
backup
August 25 2020 | 05:08 AM

world-nz-mosque-shooting-news-12234-2020

വെല്ലിങ്ടണ്‍: നോവോര്‍മകളുടെ തള്ളിക്കയറ്റമായിരുന്നു ആ കോടതി മുറിയില്‍. നിനച്ചിരിക്കാത്ത നിമിഷത്തില്‍ തങ്ങളില്‍ നിന്ന് പറിച്ചെടുക്കപ്പെട്ടവരെ ഓര്‍ത്ത്ുള്ള തേങ്ങലുകള്‍ അവിടെ നിറഞ്ഞു. ഹൃദയം നുറുങ്ങുന്ന ആ വേദനക്കിടെയും തങ്ങളുടെ പ്രിയപ്പെട്ടവരെ കൊന്നു കളഞ്ഞയാള്‍ക്ക് മാപ്പു കൊടുത്തു ചിലര്‍. അവനേയും കൊന്നു കളയണമെന്ന് രോഷംപൂണ്ടു മറ്റു ചിലര്‍. ന്യൂസിലന്‍ഡ് മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ് നടത്തിയ പ്രതിയുടെ വിചാരണക്കിടെയായിരുന്നു വികാരഭരിതമായ ഈ രംഗങ്ങള്‍. ഇന്നലെയാണ് ഇയാളുടെ വാദം കോള്‍ക്കല്‍ ആരംഭിച്ചത്.

'നിങ്ങള്‍ എന്റെ മാതാവിനെ എന്നില്‍ നിന്ന് കവര്‍ന്നു. അവരുടെ സ്‌നേഹവും സകരുത്തും. നീയും നിന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും അമ്മയുടെ സ്‌നേഹവും ആ ആലിംഗനത്തിന്റെ ഊഷ്മളതയും അനുഭവിക്കില്ല'- വെടിവെപ്പില്‍ കൊല്ലപ്പെട്ട ലിന്റ ആംസ്‌ട്രോങ്ങിന്റെ മകള്‍ എയ്ഞ്ചല ആംസ്‌ട്രോങ് പ്രതികരിച്ചു.
'എന്റെ അമ്മ ഇപ്പോള്‍ സ്വതന്ത്രയാണ്. നീ ഉടനെ അഴിക്കുള്ളിലാകും. അവിടെപ്പോയി സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങള്‍ നല്ലവണ്ണം ആസ്വദിക്കു' എയ്ഞ്ചല പറഞ്ഞു.

ന്യൂസിലന്‍ഡ് മുസ്‌ലിം പള്ളികളിലെ കൂട്ടക്കൊല പ്രതി പള്ളികള്‍  കത്തിക്കാന്‍ പദ്ധതിയിട്ടു    

2019 മാര്‍ച്ച് 15നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിയ ആ വെടിവെപ്പ്. ജുമുഅ നമസ്‌ക്കാരത്തിനെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പള്ളികളിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. 51 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു ശേഷം ആ രാജ്യവും അവിടുത്തെ ഭരണാധികാരിയും എടുത്ത നിലപാടുകളാണ് ഏറെ ശ്രദ്ധേയമായത്. രാജ്യത്തെ മുസ്‌ലിം സഹോദരങ്ങളെ അവര്‍ ചേര്‍ത്തു പിടിച്ചു. പ്രധാനമന്ത്രി ജസീന്ത ജനമധ്യത്തിലേക്കിറങ്ങി വന്നു. ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റി ജസീന്തയും അവരുടെ രാജ്യവും.

കേസില്‍ ശിക്ഷാ വിചാരണ നടക്കുകയാണ്. ബ്രെന്റണ്‍ ടറന്റ് എന്ന ആസ്‌ത്രേലിയക്കാരനായ പ്രതി ആക്രമണം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നെന്നാണ് വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ഒപ്പം മൂന്നാമതൊരു പള്ളിയിലേക്ക് കൂടി പ്രതി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

2019 മാര്‍ച്ചില്‍ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളിലാണ് വെള്ളിയാഴ്ച നമസ്‌കാരം നടക്കുന്നതിനിടെ ബ്രെന്റണ്‍ ടറന്റ് വെടിവെപ്പു നടത്തിയത്. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തിരുന്നു.

നാലു ദിവസമാണ് വിചാരണ നീണ്ടു നില്‍ക്കുക. പരോളില്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് ടറന്റിന് വിധിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡില്‍ ഇതുവരെ ഇത്തരമൊരു ശിക്ഷ വിധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago