HOME
DETAILS
MAL
മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുക്കാല്‍ മണിക്കൂര്‍ വരിനിന്ന് വോട്ട് ചെയ്തു
backup
April 24 2019 | 08:04 AM
പാലക്കാട്: ജലസേചനവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പോളിങ് ബൂത്ത് തുറക്കാന്‍ കാത്തുനിന്ന് വോട്ട് ചെയ്തു. മുക്കാല്‍ മണിക്കൂറോളം ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ 150 പോളിങ് ബൂത്തായ വണ്ടിത്താവളം കെ.കെ.എം.എല്‍.പി സ്കൂളിലെ തെക്ക് ഭാഗത്തെ ബൂത്തിന് മുന്നില്‍ കാത്തുനിന്നു. രാവിലെ ആറേകാലോടെ ഭാര്യ വിലാസിനി, മക്കളായ നാരായണന്‍കുട്ടി, അജയന് എന്നിവരൊപ്പമെത്തി. പുരുഷന്മാരുടെ വരിയില്‍ ആദ്യമായി ഇടം പിടിച്ചു.
സ്ത്രീകളുടെ വരിയില്‍ ആദ്യമെത്തിയത് ഭാര്യ വിലാസിനിയുമായിരുന്നു. എഴുത്താണി കളത്തിലെ വീട്ടില്‍നിന്നാണ് പോളിങ് ബൂത്തിലെത്തിയത്. ഏഴുമണിക്ക് ആദ്യവോട്ട് ചെയ്ത ശേഷം പ്രവര്‍ത്തകരെ കാണാന്‍ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."