പാലക്കാട് 77.53, ആലത്തൂര്‍ 80.26
പാലക്കാട്: യന്ത്ര തകരാര്‍ മൂലവും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പാലക്കാട്ടും ആലത്തൂരിലും പോളിങ് വൈകുന്നതിനിടയാക്കി. രാത്രി ഏറെ വൈകിയും പലയിടത്തും പോളിങ് നീണ്ടുനിന്നു. പാലക്കാടും ആലത്തൂരും പോളിങ് തുടങ്ങി രാത്രി 11 പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 77.53, 80.26 എന്നിങ്ങനെയാണ്.
രാത്രി ഏഴിന് മുന്‍പുള്ള പോളിങ് കണക്കുകള്‍: ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍ ഇതുവരെ 12 നിയോജക മണ്ഡലങ്ങളിലായി 1688820 പേര്‍ വോട്ട് രേഖപ്പെടുത്തി. 814762 പുരുഷ വോട്ടര്‍മാരും 874057 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ജില്ലയില്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ നിലവില്‍ ഒരാള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ നിയോജമണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 159361 പേരാണ് വോട്ട് ചെയ്തത്. കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തരൂര്‍ നിയോജക മണ്ഡലത്തിലാണ്. 127245 പേരാണ് വോട്ട് ചെയ്തത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ 76.35 ശതമാനവും ആലത്തൂരില്‍ 77.84 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍.
തൃത്താല:133130 (72.57), പട്ടാമ്പി:134945 (72.98), ഷൊര്‍ണൂര്‍: 143943 (76.98%), ഒറ്റപ്പാലം: 152988 (76.58), കോങ്ങാട്: 135430 (77.8), മണ്ണാര്‍ക്കാട്: 148031 (77.78), മലമ്പുഴ: 159361 (77.64), പാലക്കാട്: 133763 (74.53) തരൂര്‍: 127245 (77.69), ചിറ്റൂര്‍: 145109 (80.23), നെന്മാറ; 146669 (79.51), ആലത്തൂര്‍: 128206 (78.17).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."