പാലക്കാംതൊടിക അബൂബക്കര്‍ മുസ്ലിയാര്‍ ചരിത്ര ഗ്രന്ഥ പ്രകാശനം നാളെ
ഓമശ്ശേരി: ഡോ. മോയിന്‍ ഹുദവി മലയമ്മ രചിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനുമായിരുന്ന പാലക്കാംതൊടിക അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം നാളെ ഉച്ചയ്ക്ക് രണ്ടിന് പുത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍ എം.പി അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്യും.
തുടര്‍ന്ന് 'പാലക്കാംതൊടിക അബൂബക്കര്‍ മുസ്‌ലിയാരും കോഴിക്കോട് താലൂക്കിലെ സ്വാതന്ത്ര്യസമരവും' ശീര്‍ഷകത്തില്‍ ചരിത്ര സെമിനാര്‍ നടക്കും.
എം.കെ രാഘവന്‍ എം.പി, ഡോ. കെ.കെ.എന്‍ കുറുപ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ രണ്ടത്താണി, പി.എ റഷീദ്, പ്രൊഫ. സൈതാലി പട്ടാമ്പി, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, ഒ.പി അബ്ദുസ്സലാം മൗലവി, ഡോ. ഐ.പി അബ്ദുസ്സലാം സുല്ലമി, അബൂബക്കര്‍ ഫൈസി മലയമ്മ, ടി.ടി റസാഖ് പങ്കെടുക്കും.
പുത്തൂരില്‍ ചേര്‍ന്ന സംഘാടകസമിതി കണ്‍വന്‍ഷന്‍ നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. നവാസ് ഓമശ്ശേരി സ്വാഗതവും പി. നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."