HOME
DETAILS
MAL
രേഖകളില്ലാത്ത 24.5 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍
backup
August 27 2018 | 02:08 AM
മുത്തങ്ങ: രേഖകളില്ലാതെ കടത്തിയ 24.5 ലക്ഷം രൂപയുമായി രണ്ടുപേര്‍ മുത്തങ്ങ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് മതിയായ രേഖകളില്ലാതെ കടത്തിയ പണവുമായി താമരശ്ശേരി സ്വദേശികളായ പുതുപ്പാടി എടവലത്ത് വി. അനില്‍ കുമാര്‍ (42), പരപ്പന്‍പൊയില്‍ അക്കിരിപറമ്പത്ത് ഷമീര്‍ (33) എന്നിവര്‍ പിടിയിലായത്. ഇന്നലെ വൈകിട്ട് 6.30നാണു സംഭവം.
കര്‍ണ്ണാടക ആര്.ടി.സി ബസില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഇരുവരെയും പിടികൂടിയത്. മൈസൂരുവില്‍ നിന്ന് താമരശേരിയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്ന് പിടിയിലായവര്‍ സമ്മതിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായവരെയും പണവും സുല്‍ത്താന്‍ ബത്തേരി പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."