ലക്ഷങ്ങളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ വീണ്ടും കവര്‍ച്ച
വടക്കാഞ്ചേരി: നഗരത്തില്‍ വീണ്ടും ഗോള്‍ഡ് കവറിങ് ആഭരണ വില്‍പന ശാലയില്‍ വന്‍ മോഷണം ഓട്ടുപാറ മാവേലി സ്റ്റോറിന് സമീപം പ്രവര്‍ത്തിക്കുന്ന ജുംക്കാസ് ഗോള്‍ഡ് കവറിങ് ആന്റ് ഫാന്‍സിയിലാണ് മോഷണം നടന്നത്. ചിറ്റണ്ട സ്വദേശി പാമ്പത്ത് വളപ്പില്‍ ഷിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ഇന്നലെ രാവിലെ ഷിയാസ് കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത് അറിയുന്നത്. വടക്കാഞ്ചേരി എസ്.ഐ ടി.ഡി ജോസിന്റെ നേതൃത്വത്തില്‍ പൊലിസെത്തി നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഷിയാസ് മൊഴി നല്‍കി. കഴിഞ്ഞ മെയ് 27 ന് ഡിവൈന്‍ ആശുപത്രിക്ക് സമീപത്തെ ചിഞ്ചുസ് ഗോള്‍ഡ് കവറിങ് ആഭരണ വില്‍പനശാലയില്‍ സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ഷിയാസിന്റെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം പൂട്ട് തുറക്കാന്‍ ശ്രമം നടന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ട് മണി വരെ ഷിയാസ് സ്ഥാപനത്തിന് കാവലിരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രാത്രി പതിനൊന്നിന് വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലിസ് സംഘം ഒരു മണി വരെ പ്രദേശത്ത് തമ്പടിച്ചിരുന്നു.
ഈ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചും, പരാജയപ്പെടുത്തിയുമാണ് ലക്ഷങ്ങളുടെ മോഷണം നടന്നതെന്നത് ഞെട്ടിക്കുന്ന വസ്തുതയാവുകയാണ്. സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലിസ് ശേഖരിച്ചു. ഇത് പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനാകുമെന്ന പ്രതീക്ഷയും ശക്തമാണ്. അതിനിടെ വിരലടയാള വിദഗ്ദര്‍ സ്ഥാപനത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."