HOME
DETAILS

മാപ്പ് നിര്‍ബന്ധിച്ച് പറയിപ്പിക്കാനുള്ളതല്ല, പ്രസ്താവന പിന്‍വലിക്കില്ല- നിലപാടില്‍ ഉറച്ച് പ്രശാന്ത് ഭൂഷണ്‍

  
backup
August 25 2020 | 09:08 AM

national-prashant-bhushans-lawyer-tells-supreme-court-2020

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിരുപാധിക മാപ്പ് നിര്‍ബന്ധിച്ച് പറയിക്കരുതെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിക്കില്ലെന്നും ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. ശിക്ഷ വിധിച്ച് ഭൂഷനെ രക്തസാക്ഷിയാക്കരുത്. ആരേയും നിശബ്ദരാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാപ്പുപറഞ്ഞാല്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ മാപ്പ് പറയാത്ത പ്രശാന്ത് ഭൂഷണെ എന്തുചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഭൂഷന്റെ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ കോടതി രേഖകളില്‍ നിന്നും നീക്കി കേസ് അവസാനിപ്പിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ വാദത്തോട് ഉത്തമബോധ്യത്തില്‍ ചെയ്തതാണെന്ന് പ്രശാന്ത് ഭൂഷണ്‍ സ്വയം സമ്മതിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് രേഖകളില്‍ നിന്നും നീക്കം ചെയ്യുകയെന്ന് അരുണ്‍മിശ്ര മറുപടി നല്‍കി.

ഭൂഷണെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പ്രതികരിച്ചിരിക്കുന്നത്. ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതാണ് ട്വീറ്റുകള്‍. ഇത് പൊറുക്കാവുന്ന വിഷയമാണ്. കോടതി നടപടി താക്കീതില്‍ ഒതുക്കണം. ഈ കേസില്‍ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കേണ്ട ആവശ്യമില്ല. ഭരണപരമായ കാര്യങ്ങളില്‍ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും എ ജി കോടതിയില്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ ആവശ്യമാണ്. അനുകമ്പയോടെയുള്ള തീരുമാനം കോടതി എടുത്താല്‍ അത് ബാറിനും കോടതിയുടെ അന്തസിനും നല്ലതാണ്. പ്രശാന്ത് ഭൂഷണിന്റെ പൊതുവിഷയങ്ങളിലെ ഇടപെടല്‍ കാണാതെ പോകരുത്. ജനങ്ങള്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ ചെയ്തിട്ടുണ്ട് എന്നും എജി കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രശാന്ത് ഭൂഷണ്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജസ്റ്റിസ് അരുണ്‍മിശ്ര അഭിപ്രായപ്പെട്ടു. ഒരു തെറ്റും ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുമ്പോള്‍ എന്തുചെയ്യണം എന്ന് കോടതി ആരാഞ്ഞു. തെറ്റ് ചെയ്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിക്കുമ്പോള്‍ താക്കീതുകൊണ്ട് എന്തുകാര്യമാണെന്നും കോടതി എജിയോട് ചോദിച്ചു.

കേസിന് ആസ്പദമായതുപോലെയുള്ള കാര്യങ്ങള്‍ ഇനി അതുപോലെ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഖേദം പ്രകടിപ്പിക്കുന്ന കാര്യം മുപ്പത് മിനിറ്റിനകം പ്രശാന്ത് ഭൂഷണും അഭിഭാഷകന്‍ രാജീവ് ധവാനും ചിന്തിക്കണമെന്ന് കോടതി. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ എജിയുടെ ആവശ്യം അംഗീകരിക്കാമെന്ന് കോടതി പറഞ്ഞു. അക്കാര്യം തീരുമാനിക്കേണ്ടത് പ്രശാന്ത് ഭൂഷണാണ് എന്ന് എജി പ്രതികരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞുവെന്നും എജി കോടതിയെ അറിയിച്ചു.

തന്റെ ട്വീറ്റുകളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത്ഭൂഷണ്‍ നേരത്തേ സുപ്രിംകോടതിയെ ബോധിപ്പിച്ചിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago