അഖില കേരള സംഗീത മത്സരം
തൃശൂര്‍: സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മ്യൂസിക് ഡയറക്ടര്‍ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഖില കേരള സംഗീത മത്സരം നടത്തുന്നു. ജോണ്‍സന്റെ ചലച്ചിത്ര ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള മത്സരം 15 നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും. ഓഗസ്റ്റ് 21ന് രാവിലെ പത്ത് മണി മുതല്‍ സാഹിത്യ അക്കാദമി ഹാളില്‍ നടത്തുന്ന പ്രാഥമിക സെലക്ഷന്‍ റൗണ്ടില്‍ നിന്നും മികച്ച പത്ത് പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും.
ഫൈനലിന്റെ സ്ഥലവും തീയ്യതിയും മത്സരാര്‍ഥികളെ പിന്നീട് അറിയിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7500, 5000 രൂപ കാഷ് പ്രൈസും മെമന്റോയും നല്‍കും. സെപ്തംബറില്‍ കേരള സംഗീത നാടക അക്കാദമി തിയേറ്ററില്‍ ജോണ്‍സണ്‍ സ്മൃതി സംഗീത നിശയില്‍ വച്ചായിരിക്കും പുരസ്‌കാരദാനം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, സ്ത്രീയോ പുരുഷനോ, വയസ്, മേല്‍വിലാസം, പിന്‍കോഡ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ വെള്ളക്കടലാസിലെഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം ഓഗസ്റ്റ് 17ന് മുന്‍പായി കിട്ടത്തക്കവിധം ഔസേപ്പച്ചന്‍, മ്യൂസിക് ഡയറക്ടര്‍ ജോണ്‍സണ്‍ ഫൗണ്ടേഷന്‍, തോട്ടാന്‍ പേട്ട, കിഴക്കേകോട്ട, തൃശൂര്‍: 680005 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ നമ്പറും നിയമാവലിയും അയച്ചുകൊടുക്കും. ഷീവിീെളീൗിറമശേീിവേൃശൗൈൃ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലും രജിസ്റ്റര്‍ ചെയ്യാം. പ്രവേശന ഫീസ് ഉണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495220686. ഔസേപ്പച്ചനെ കൂടാതെ ആറ്റ്‌ലി ഡിക്കൂഞ്ഞ, റാഫി വടക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."