HOME
DETAILS
MAL
വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് പുതുക്കി നല്‍കുന്നു
backup
August 27 2018 | 02:08 AM
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് പുതുക്കി നല്‍കുന്നു. ഒരുവര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ളവര്‍ക്കാണ് സൗജന്യമായി പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നത്.
ഇതിനായി വില്ലേജ് ഒഫിസര്‍, സ്ഥലം എസ്.ഐ എന്നിവരുടെ പക്കല്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. കോഴിക്കോട് പാസ്‌പോര്‍ട്ട് ഒഫിസ് പരിധിയിലുള്ളവര്‍ [email protected] എന്ന ഇ-മെയി ല്‍ അഡ്രസിലോ 9846 604 604 എന്ന നമ്പറിലോ ബന്ധപ്പെടുക. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പരിധിയിലുള്ളവര്‍ ചെമ്മാട് [email protected] എന്ന ഇ-മെയിലിലോ 9846 655 553 എന്ന നമ്പറിലോ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."