മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബൂത്തിലും വരേ കള്ളവോട്ടു നടന്നു: കേരളത്തിലെ ചൗക്കിദാറും കള്ളനാണെന്നും കെ. സുധാകരന്
കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ. സുധാകരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബൂത്തിലും വരെ വ്യാപകമായ കള്ളവോട്ട് നടന്നെന്നും കണ്ണൂരിലെ യു.ഡിഎഫ് സ്ഥാനാര്‍ഥിയായ കെ. സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സി.പി.ഐ.എം നേതൃത്വത്തില്‍ കള്ളവോട്ട് നടത്തുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍മാര്‍ നോക്കുകുത്തികളായിരുന്നു.
മുഖ്യമന്ത്രിയുടെ സ്വന്തം നിയോജകമണ്ഡലത്തിലെ സ്വന്തം ബൂത്തില്‍ പോലും കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. മോദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി ചൗക്കീദാര്‍ ചോര്‍ ഹേ എന്ന് പറഞ്ഞെങ്കില്‍ കേരളത്തിലെ ചൗക്കീദാറും ചോര്‍ ഹേ എന്നു പറയേണ്ട അവസ്ഥയാണ്.
'അക്രമങ്ങള്‍ നടന്നിട്ടുപോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ കൃത്യമായി വോട്ടു ചെയ്തു. പക്ഷേ വരാത്ത മുഴുവന്‍ ആളുകളുടെ വോട്ടും അതിനുശേഷം ബൂത്തിലിരുന്ന് കുത്തി കുത്തി വ്യാപകമായി കള്ളവോട്ട് ചെയ്തു. അങ്ങനെയൊരു നാണംകെട്ട കള്ളവോട്ട് ഇതുവരെയാരും ചെയ്തിട്ടില്ല. കണ്ണൂരില്‍ ഇതാദ്യത്തെ സംഭവമാണ്. സുധാകരന് പറഞ്ഞു.
കള്ളവോട്ട് നടന്ന ബൂത്തുകളുടെ ലിസ്റ്റ് ഉള്‍പ്പെടെ നല്‍കിയാണ് സുധാകരന്റെ ആരോപണം.
കണ്ണൂര്‍ ജില്ലയില്തെരഞ്ഞെടുപ്പു ദിനത്തില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങളാണ് നടത്തിയതെന്നും സുധാകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."