HOME
DETAILS

ഡിഗ്രി പഠിക്കാന്‍ ആളും സീറ്റുമുണ്ട്, അവസരമില്ല..!

  
backup
August 27 2018 | 02:08 AM

%e0%b4%a1%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8



മലപ്പുറം: ബിരുദ പ്രവേശന നടപടികള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിനു മെറിറ്റ് സീറ്റുകള്‍. അപേക്ഷകരില്ലാത്ത ചില സംവരണ സീറ്റുകള്‍ ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിനു നല്‍കുന്നതു തടഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി ഇത്രയും മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണം.
സംസ്ഥാനത്തെ സംവരണ നിയമമനുസരിച്ച് 50 ശതമാനം മാത്രമാണ് ഓപ്പണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എസ്.സി (15), എസ്.ടി (അഞ്ച്), മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം (10), ഈഴവ (എട്ട്), മുസ്‌ലിം(ഏഴ്), മറ്റു പിന്നോക്ക ഹിന്ദു (മൂന്ന്), ലത്തീന്‍ കാത്തലിക് (ഒന്ന്), മറ്റു പിന്നോക്ക ക്രൈസ്തവര്‍ (ഒന്ന്) എന്നിങ്ങനെ ശതമാനക്കണക്കിലാണ് സംവരണം ചെയ്തിരിക്കുന്നത്.
സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും ഏതെങ്കിലും സംവരണ വിഭാഗത്തിലെ അപേക്ഷകര്‍ ഇല്ലാതിരുന്നാല്‍ യൂനിവേഴ്‌സിറ്റി നിര്‍ദേശ പ്രകാരം രണ്ടു തവണ പത്രപരസ്യം നല്‍കും.
തുടര്‍ന്നും അപേക്ഷകരെത്തിയില്ലെങ്കില്‍ സീറ്റുകള്‍ സംവരണ തത്വം പാലിച്ച് ഓപ്പണ്‍ മെറിറ്റ് വിഭാഗത്തിനു നല്‍കും. ഇങ്ങനെയെങ്കില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കില്ല. എന്നാല്‍, ഇതിനു വിരുദ്ധമായി 2017 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ ഒഴികെയുള്ള അപേക്ഷകരില്ലാത്ത സീറ്റുകള്‍ പരിവര്‍ത്തനം ചെയ്യുന്നതിനു മാത്രമായി അനുമതി പരിമിതപ്പെടുത്തുകയായിരുന്നു.
എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്ക് അപേക്ഷകരില്ലെങ്കില്‍ നിലവില്‍ ഒ.ഇ.സി വിഭാഗത്തിനു മാത്രമേ നല്‍കാവൂ എന്നും പ്രസ്തുത വിഭാഗത്തില്‍ അപേക്ഷകരില്ലെങ്കില്‍ ഒഴിച്ചിടണമെന്നുമാണ് ഉത്തരവിലുള്ളത്. മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഡിഗ്രി പഠനം നടത്താന്‍ മാസങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും നിയമതടസം കാരണം പ്രവേശനം നടക്കാത്തത്.
ഓരോ കോളജിലും ഒരു വിഷയത്തില്‍ ഒന്നുമുതല്‍ ഏഴുവരെ സീറ്റുകള്‍ ഇത്തരത്തില്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്താത്തതായിതന്നെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെ ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ മാസം 31നു കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ അഡ്മിഷന്‍ അവസാനിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും പ്രവേശന നടപടികള്‍ അടുത്ത ദിവസങ്ങളില്‍ അവസാനിക്കുന്നതോടെ ആയിരക്കണക്കിനു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago