'കടക്കൂ പുറത്തി'നുശേഷം 'മാറിനില്ക്ക് അങ്ങോട്ടെ'ന്ന് മാധ്യമങ്ങളോട് ക്ഷോഭിച്ച് വീണ്ടും മുഖ്യമന്ത്രി
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിലെ പോളിംഗിലെ വര്‍ധനവിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് അതിഷ്ടപ്പെടാതെ ക്ഷോഭത്തോടെ മാറിനില്ക്ക് അങ്ങോട്ടെന്നു പറഞ്ഞ് പ്രതികരിച്ചത്. ഇതിനുശേഷം വാഹനത്തില്‍ കയറിപ്പോകുകയും ചെയ്തു. എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്. നേരത്തെ കടക്കൂ പുറത്ത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇത്തവണ ബി.ജെ.പി തങ്ങളുടെ പ്രചാരണപരസ്യത്തില്പോലും മുഖ്യമന്ത്രിയുടെ ഈ പ്രയോഗമാണ് ഹൈലൈറ്റായി ഉപയോഗിച്ചിരുന്നത്. ഇത് എത്രത്തോളം ഗുണം ചെയ്തു എന്നറിയണമെങ്കില്‍ വോട്ടുപെട്ടി തുറക്കുംവരേ കാത്തിരിക്കുക തന്നേവേണ്ടിവരും. പരാമര്‍ശത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."