'ഇത് സ്വപ്നയുടെയും ശിവശങ്കറിന്റെയും മാത്രം ഓഫിസാണോ?'- സെക്രട്ടറിയേറ്റിലേക്ക് എം.എല്‍.എമാരെ കടത്തിവിടാത്തതില്‍ പ്രതിഷേധവുമായി ചെന്നിത്തല
തിരുവനന്തപുരം: തീ പിടുത്തമുണ്ടായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എമാരെ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നല്കി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല ആരോപിച്ചു.
തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യം ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചു. ഇപ്പോഴിതാ സെക്രട്ടറിയേറ്റ് ഫയലുകള്‍ നശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാറിനെയും ശാഫി പറമ്പില്‍ എം.എല്‍.എയെയുമാണ് സെക്രട്ടറിയേറ്റിന് അകത്ത് കടത്തിവിടാത്തത്. ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും ഇരുവരെയും കടത്തിവിടാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകരെത്തി. പിന്നാലെ ചെന്നിത്തലയും എത്തി കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു.
പത്തു മിനിറ്റ് നേരത്തെ പ്രതിഷേധത്തിനൊടുവില്‍ ചെന്നിത്തല അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ സെക്രട്ടറിയേറ്റിന് അകത്തേക്ക് കടത്തിവിട്ടു. നിരവധി പൊലിസുകാരും ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."