സാമൂഹ്യ നിതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ പട്ടിക ജനസമാജം ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നിതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിപിജെഎസ് സംസ്ഥാന പ്രസിഡന്റ് രാജു കുബ്ലാന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജന.സെക്രട്ടറി ഷൈജു കാവനത്തില്‍, സി.സി. സജീവന്, ജില്ലാ സെക്രട്ടറി കെ.സി. രാജേന്ദ്രന് വനിതാ സമാജം പ്രസിഡന്റ് ദീപ്തി ലെനീഷ്, സെക്രട്ടറി വിനീത സുരേഷ്, ജോ. സെക്രട്ടറി ജിഷ തങ്കച്ചന്, കമ്മിറ്റി അംഗങ്ങളായ ശുശീല രവി, മായദേവി പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
അംഗനവാടിയിലെ എസ്സിഎസ്ടി വിഭാഗത്തില്‍പ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഫണ്ടുകളുടെ വിനിയോഗം സുതാര്യമാക്കുക, അംഗന്‍വാടികളിലെ വെല്‍ഫെയര്‍ കമ്മിറ്റികള്‍ കര്‍ശനമായും സ്ഥാപിക്കുക, നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."