HOME
DETAILS

സെക്രട്ടറിയേറ്റ് തീപിടുത്തം: ഗവര്‍ണറെ കണ്ട് രമേശ് ചെന്നിത്തലയും യു.ഡി.എഫ് നേതാക്കളും

  
backup
August 25 2020 | 15:08 PM

chennithala-meets-governer

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് നേതാക്കളും ഗവര്‍ണറെ കണ്ട് സംഭവത്തെ കുറിച്ച് വിശദീകരിച്ചു. അടിയന്തരമായി ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്നും നിര്‍ണായക ഫയലുകള്‍ കത്തി നശിച്ചുവെന്നും പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ധരിപ്പിച്ചു.

സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യു.ഡി.എഫിനു സ്വീകാര്യമല്ലെന്നും സംഭവത്തിൽ പ്രതിഷേധിച്ച് യു‍.ഡി.എഫ് നാളെ കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയിൽ ഫാൻ കറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകൾ നശിച്ചത് എന്തു കൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നിൽ അട്ടിമറിയുണ്ട്. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഫയലുകളുടെ കോപ്പികൾ സൂക്ഷിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത് തന്നെ അട്ടിമറിയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ. തീപിടിത്തത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻ.ഐ.എ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago