ശ്രീലങ്കന്‍ സ്ഫോടനം; തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ശക്തമായി പ്രതിരോധിക്കണം: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി
ബറേലി: ലോകവ്യാപകമായി പ്രചരിക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി മൗലാനാ മുഫ്തി അസ്ജദ് റസാ ഖാന്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരയെ ഗ്രാന്‍ഡ് മുഫ്തി അതിശക്തമായി അപലപിച്ചിരിക്കുകയാണ്. ബറേലി പണ്ഡിത സഭയായ ജമാഅത്ത് റസായേ മുസ്ഥഫയുടെ പേരില്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
സര്‍വ്വ തീവ്രവാദ അക്രമണങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. ശ്രീലങ്കയിലെ നിരപരാധികളായ പൗരന്മാരുടെ കൊലപാതകത്തിന് കാരണമായ ചാവേര്‍ ആക്രമണം അത്യന്ത്യം ഹീനവും ഭയാനകരവുമാണെന്നും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരം പൈശാചികമായ തീവ്ര ആശയങ്ങളെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കേണ്ടതും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കേണ്ടതുമാണ്. ഇത് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുത്തതിനു ശേഷം അന്തര്‍ദേശീയ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവനായാണിത്.
കഴിഞ്ഞ മാസം 31 നാണ് ഇന്ത്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായും നിര്യാതനായ ഗ്രാന്റ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാ ഖാന് അസ്ഹരിയുടെ പിന്ഗാമിയായും മുഫ്തി അസ്ജദ് റസാഖാന് ബറേല്‍വിയെ തിരഞ്ഞെടുത്തത്. ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫില്‍ നടന്ന ശരീഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തിലായിരുന്നു പുതിയ ഗ്രാന്‍ഡ് മുഫ്തിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."