HOME
DETAILS
MAL
ജോസ് വിഭാഗം വിപ്പ് ലംഘിച്ചു; സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്ന് പി.ജെ. ജോസഫ്
backup
August 25 2020 | 16:08 PM
തൊടുപുഴ: അവിശ്വാസ പ്രമേയത്തില്‍ ജോസ് വിഭാഗം വിപ്പ് ലംഘിച്ചുവെന്ന് കാണിച്ച് സ്പീക്കര്‍ക്കു കത്ത് നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്. വിപ്പ് ലംഘിച്ച എം.എല്‍.എമാര്‍ സ്വഭാവിക നടപടി നേരിടേണ്ടി വരും. നിയമസഭാ ചട്ടങ്ങളില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗം കെ.എം. മാണിയുടെ കാലത്തെ കാര്യമാണ് പറയുന്നത്. മാണി മരിച്ചതിനു ശേഷം നിയമസഭാകക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നീ ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ തനിക്ക് കത്ത് നല്കി. അതനുസരിച്ച് താന്‍ ഒഴിവുകള്‍ നികത്തിയിരുന്നു. മുന്നണി മര്യാദയ്ക്ക് എതിരായി പ്രവര്‍ത്തിച്ച എം.എല്‍.എമാര്‍ രാജിവയ്ക്കണോയെന്ന് ജനം പറയുമെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."