23 സ്വകാര്യ ബസുകള്‍ക്കുനേരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി
തിരുവനന്തപുരം: കല്ലട ട്രാവല്‍സിന്റെ ബസില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വകാര്യബസ് ലോബികള്‍ക്ക് മേല്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 23 ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പെര്‍മിറ്റ് സംബന്ധമായ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് 50000 രൂപ പിഴയും ചുമത്തി.
അമിത നിരക്ക് ഈടാക്കല്‍, മറ്റു സാധനങ്ങള്‍ കടത്തല്‍ എന്നിവക്കാണ് പിഴ. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
നടപടി സ്വീകരിച്ച 6 ബസുകള്‍ കല്ലട ട്രാവല്‍സിന്റേതാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഏജന്‍സികള്‍ അടപ്പിക്കാനും നടപടി സ്വീകരിച്ചു. ഓപറേഷന്‍ നൈറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. പെര്‍മിറ്റ് സംബന്ധമായ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് 50000 രൂപ പിഴയും ചുമത്തി.
അമിത നിരക്ക് ഈടാക്കല്‍, മറ്റു സാധനങ്ങള്‍ കടത്തല്‍ എന്നിവക്കാണ് പിഴ. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കാനും മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടത്താനും കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജോയിന്റ് ആര്‍.ടി.ഒയ്ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ എല്ലാ അന്തര്‍ സംസ്ഥാന ബസുകളുടെയും പെര്‍മിറ്റുകള്‍ പരിശോധിയ്ക്കണമെന്നും മിന്നല്‍ പരിശോധന നടത്തുമ്പോള്‍ യാത്രക്കാര്‍ പരാതിപെട്ടാല്‍ ഉടന്‍ ബസ് പിടിച്ചെടുത്ത് പൊലിസിന് കൈമാറണമെന്നും ഗതാഗത കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വകാര്യബസുകളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളിലേക്ക് നിത്യവും സര്‍വിസ് നടത്തുന്നത്. എത്ര വണ്ടികള്‍ ഓടുന്നു, ഇതില്‍ ജീവനക്കാര്‍ ആരെല്ലാം എന്ന കാര്യത്തിലൊന്നും കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കലില്ല. ഇതിനെല്ലാം ഇനി കൃത്യമായ മാര്‍ഗനിര്‍ദേശവും പൊതുമാനദണ്ഡവും രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. കല്ലട ബസിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുെണ്ടങ്കിലും അതെല്ലാം ഒറ്റപ്പെട്ട ശബ്ദമായി അവസാനിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."