HOME
DETAILS
MAL
അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും
backup
July 20 2016 | 22:07 PM
കൊച്ചി: ഹൈക്കോടതിക്കു മുമ്പിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ സാഹചര്യത്തില്‍ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കുന്നതിനു തയ്യാറാകാന്‍ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് നിര്‍ദേശം നല്കി.
ഇന്നലെ വൈകുന്നേരം അഞ്ചിനു നടന്ന അസാധാരണ പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഏകകണ്ഠമായ പാസാക്കിയതെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും അസോസിയേഷന് അറിയിച്ചു. യുവതിയെ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.
ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്നു വിശദീകരണം നല്‍കാനിരിക്കെയാണ് കോടതി നടപടികള്‍ ബഹിഷ്കരിക്കാന്‍ അസോസിയേഷന് തയ്യാറാടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."