HOME
DETAILS
MAL
ഇന്ന് ചീഫ് ജസ്റ്റിസിനെ കാണുമെന്ന് ഹൈബി ഈഡന് എം.എല്‍.എ
backup
July 20 2016 | 22:07 PM
കൊച്ചി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സഘര്‍ഷം അവസാനിപ്പിക്കാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹൈബി ഈഡന് എം.എല്‍.എ. അഡ്വ. എം.കെ.ദാമോദരന്‍, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, പത്രപ്രവര്‍ത്തക യൂണിയന് ഭാരവാഹികള്‍ എന്നിവരുമായി ഹൈബി ഈഡന് ചര്‍ച്ച നടത്തി.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ന് അനുരഞ്ജന ചര്‍ച്ച നടത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നു ഹൈബി ഈഡന് അഭ്യര്‍ഥിച്ചു. ഇത്തരമൊരു സംഘര്‍ഷം കേരള സമൂഹത്തെ അരക്ഷിതരാക്കും. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സമൂഹത്തിന്റെ കാവല്ഭടന്മാരാണ് . ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ജനാധിപത്യത്തിന് ഭീഷണിയാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഹൈബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."