തിരുവനന്തപുരത്തെ വിജയപ്രതീക്ഷ കൈവിട്ട് ബി.ജെ.പി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വിജയിക്കാനാകുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ മങ്ങി.
പോള്‍ ചെയ്ത വോട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിലയിരുത്തലുകളും മണ്ഡലത്തില്‍ വോട്ടെടുപ്പിന് മുന്‍പ് നടന്ന ചില അവസാന ഇടപെടലുകളും തിരിച്ചടിയായെന്നും അതിനാല്‍ കുമ്മനം രാജശേഖരന് വിജയസാധ്യതയില്ലെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ബി.ജെ.പി ഇനി വിജയപ്രതീക്ഷ വയ്ക്കുന്നത് തൃശൂരും പത്തനംതിട്ടയിലും മാത്രമാണ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 10,04,429 വോട്ടാണ് പോള്‍ ചെയ്തത്. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 1,33,782 വോട്ട് കൂടുതലായി പോള്‍ ചെയ്തു. ഇതില്‍ 76,446 സ്ത്രീ വോട്ടുകളും 57,322 പുരുഷ വോട്ടുകളും ഉള്‍പ്പെടും. ശബരിമല യുവതീപ്രവേശനം വന്‍തോതില്‍ പ്രചാരണ ആയുധമാക്കിയിട്ടും സ്ത്രീ വോട്ടില്‍ കുത്തൊഴുക്കുണ്ടാകാത്തതില്‍ ബി.ജെ.പി നിരാശയിലാണ്.
ഒ.രാജഗോപാല്‍ കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനത്തില്‍ ഉണ്ടായ വര്‍ധനയും ബി.ജെ.പിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. ഈ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചിരിക്കാമെന്നും അത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിനോ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.ദിവാകരനോ മാത്രമേ ഗുണകരമാകാനിടയുള്ളൂവെന്നുമാണ് വിലയിരുത്തല്‍. കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കിയ നിലയ്ക്കല്‍, ആറന്മുള സമരങ്ങള്‍ ഹിന്ദു പക്ഷപാതപരമായിരുന്നുവെന്നുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രചാരണം തിരിച്ചടിയായെന്നും ബി.ജെ.പി കരുതുന്നു.
ത്രികോണ പോരാട്ടം കടുത്തതോടെ കഴിഞ്ഞതവണ രാജഗോപാല്‍ ഒന്നാംസ്ഥാനത്തെത്തിയ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം നിയമസഭാ മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ മൂന്നു മുന്നണികള്‍ക്കുമായി ഭിന്നിച്ചുപോയി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് ഇടതുമുന്നണി സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇതെല്ലാം ബി.ജെ.പിയുടെ വിജയപ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, തെരഞ്ഞെടുപ്പിന് തലേന്ന് എസ്.എന്‍.ഡി.പി വോട്ടുകള്‍ ഇടതുമുന്നണിയിലേക്ക് എത്തിക്കുന്നതിനായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് ഇടപെട്ടതായും പറയുന്നു. കെ.പി.എം.എസിന്റെ വോട്ടുകളും സി.ദിവാകരന് ഉറപ്പാക്കാന്‍ പുന്നല ശ്രീകുമാറും നേരിട്ട് ഇടപെട്ടതായാണ് പറയുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ബദല്‍ ഉണ്ടാകണമെന്ന ചിന്തയും തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വോട്ടര്‍മാരെ സ്വാധീനിച്ചതായി ബി.ജെ.പി വിലയിരുത്തുന്നുണ്ട്. ഇത് ശശി തരൂരിന് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ബി.ജെ.പി ഇനി പ്രതീക്ഷിക്കുന്നത് സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന പത്തനംതിട്ടയും മാത്രമാണ്. പത്തനംതിട്ടയിലും തൃശൂരും വോട്ടിങ് ശതമാനത്തില്‍ ഉണ്ടായ വര്‍ധന ബി.ജെ.പിക്ക് ഗുണകരമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."