പ്രളയക്കെടുതിയില്‍ രാജ്യം കേരളത്തിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അതീജിവനത്തിനായി പോരാടുന്ന കേരള ജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ കേരളത്തിന് സഹായവുമായെത്തി. രക്ഷാ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, സൈന്യം എന്നിവര്‍ നടത്തിയ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ രാജ്യം കേരളത്തിനൊപ്പമുണ്ട്. ഓണത്തിന്റെ വേളയില്‍ കേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരാനും പുരോഗതിയുടെ പാതയില്‍ പുതിയ ആരംഭം കുറിക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒറ്റത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമായി ജനങ്ങള്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത് ജനാധിപത്യത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഈ പ്രാവശ്യം ക്രിയാത്മകമായ സഭാ സമ്മേളനത്തിന് അവസരമൊരുക്കിയെന്ന് മോദി അഭിപ്രയപ്പെട്ടു. സാമൂഹിക നീതിയുടെയും യുവജന ക്ഷേമത്തിന്റെയും പേരിലായിരിക്കും ഇത്തവണത്തെ വര്‍ഷകാല സമ്മേളനം അറിയപ്പെടുക. ലോക്‌സഭയില്‍ 21 ബില്ലുകളും രാജ്യസഭയില്‍ 14 ബില്ലുകളും ഇത്തവണ പാസാക്കാന്‍ സാധിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."