വാപ്പാലശ്ശേരിയില്‍ പത്തോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍
നെടുമ്പാശ്ശേരി: വര്‍ഷങ്ങളായി താമസിച്ചു വരുന്ന തങ്ങളുടെ ഭൂമിയില്‍ നിന്നും ഭൂമാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കുടിയൊഴിയേണ്ട ഗതികേടില്‍ പത്തോളം കുടുംബങ്ങള്‍. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാപ്പാലശ്ശേരി ഭാഗത്തെ പത്തോളം കുടുംബങ്ങളെയാണ് ഭൂമാഫിയ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ഇവിടെ പാടശേഖരത്തോട് ചേര്‍ന്ന് തരിശായിട്ടിരിക്കുന്ന ഭൂമിയിലെ പത്തോളം വീട്ടുകാര്‍ നടപ്പാതയായി ഉപയോഗിച്ചിരുന്ന പാടവരമ്പ് ഭൂമാഫിയയുമായി ബന്ധപ്പെട്ടവര്‍ നശിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ പോലും വഴിയില്ലാത്ത അവസ്ഥയിലായി.
അടുത്തുള്ള മറ്റ് വീട്ടുകാരുടെ പറമ്പിലുടെയും മറ്റുമാണ് ഇപ്പോള്‍ ഇവര്‍ റോഡിലേക്ക് കടക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ സാമിപ്യമുള്ളതിനാല്‍ ഈ പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളും പാടശേഖരവുമെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയ സ്വന്തമാക്കി കഴിഞ്ഞു. ചിലര്‍ ഇവിടെ ഫ്‌ളാറ്റുകളും നിര്‍രിച്ചു. വഴിയില്ലാതായ കുടുംബങ്ങള്‍ താമസിക്കുന്ന വീടിന് ചുറ്റുമുള്ള സ്ഥലമെല്ലാം മാഫിയ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
വഴിയില്ലാതാക്കി ബാക്കിയുള്ളവരെ കൂടി കുടിയൊഴിപ്പിച്ച് പ്രദേശം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുക എന്ന ഗൂഢതന്ത്രമാണ് മാഫിയ പ്രയോഗിക്കുന്നതെന്നാണ് ആരോപണം. ഇവിടെ നിലവിലുള്ള താമസക്കാരില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്.തങ്ങള്‍ക്ക് നടന്നു പോകുന്നതിനെങ്കിലും വഴിയുണ്ടാക്കി തരണമെന്ന് കാലങ്ങളായി നെടുമ്പാശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു വരികയാണെങ്കിലും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രദേശത്തുള്ള ചക്കത്തോട്ടയെന്ന പുഞ്ചപ്പാടം ബഹുഭൂരിഭാഗവും ഭൂമാഫിയ കൈയടക്കി കഴിഞ്ഞു. പ്രദേശത്ത് കൂടെ ശബരി പാതയും കടന്നു പോകുന്നുണ്ട്.ഇതോടെയാണ് ഇവിടം ഫ്‌ളാറ്റ് ലോബി കൈയടക്കാല്‍ ശ്രമം ആരംഭിച്ചത്. നിലവിലുള്ള താമസക്കാര്‍ പ്രദേശത്ത് കൂലി വേല ചെയ്താണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിടെ തന്നെ തുടരാന്‍ ഇവര്‍ ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."