യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍കൂടി വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രാദേശിക ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ രത്തന്‍ സിങ്ങാണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പൊലിസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബല്ലിയ ജില്ലയിലെ സ്വന്തം വീടിനു സമീപത്തുവച്ചായിരുന്നു 42കാരനായ രത്തന്‍ സിങ്ങിന് വെടിയേറ്റത്. ഇദ്ദേഹത്തെ ഒരു സംഘം പിന്തുടര്ന്നു പിടികൂടുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിവച്ചു കൊല്ലുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംഭവത്തിനു കാരണം സ്വത്തുതര്‍ക്കമാണെന്ന വിശദീകരണവുമായി തൊട്ടുപിന്നാലെ യു.പി പൊലിസ് രംഗത്തെത്തി. ഇതോടെ, പൊലിസിന്റെ വാദം നിഷേധിച്ചും കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടും രത്തന്‍ സിങ്ങിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി മറ്റൊരു കുടുംബവുമായുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലിസിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."