പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ല; പരാതിയുമായി ഉപഭോക്താക്കള്‍
പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര എസ്.ബി.ടി ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ലഭിക്കാകത്തതിനേ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത. എസ്.ബി.ടി വളയന്‍ചിറങ്ങര ശാഖയില്‍ കാര്‍ഷിക ലോണ്‍ പണയ വായ്പയില്‍ സ്വര്‍ണ്ണ ഉരുപ്പടികള്‍ പണയംവച്ചശേഷം തിരികെ എടുക്കുന്നതിന് ബാങ്കിലെത്തിയപ്പോള്‍ ഇവ തിരികെ ലഭിച്ചിരുന്നില്ല. ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് സ്വര്‍ണ്ണ പണയ തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ഉപഭോക്താക്കള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
ലക്ഷങ്ങള്‍ വിലവിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വളരെ തുഛമായ തുകയ്ക്കാണ് ബാങ്കില്‍ പണയം വച്ചിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിലെ കാഷ്യറെ മാത്രമാണ് അന്ന് സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചതി നടന്നിട്ടുള്ളതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്ന. ബാങ്കില്‍ പാലിക്കപ്പെടേണ്ട ചടങ്ങള്‍ ലംഘിച്ച് കൃതൃമമായി രേഖകളുണ്ടാക്കിയാണ് പണയ ഉരുപ്പടികള്‍ ബാങ്ക് അധികൃതര്‍ കൈക്കലാക്കിയിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. പ്രൈവറ്റ് ബാങ്കുകളേക്കാള്‍ വിശ്വസനീയവും പലിശ കുറവും ആയതിനാല്‍ പൊതുജനങ്ങളില്‍ ഏറേയും എസ്.ബി.ടിയെ ആശ്രയിക്കുന്നത്. നഷ്ടപ്പെട്ട സ്വാര്‍ണാഭരണങ്ങള്‍ വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, റിസര്‍വ്വ് ബാങ്ക് അധികാരികള്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് സ്വര്‍ണ്ണ നഷ്ടമായ ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."