HOME
DETAILS
MAL
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ഉദ്ഘാടനം 27ന്
backup
July 20 2016 | 22:07 PM
കാക്കനാട് : പത്ത് ദ്വീപുകളെ ബന്ധപ്പെടുത്തിക്കൊണ്ട് ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രാവര്‍ത്തികമാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന് കോതാട് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി കെ.എം.ആര്.എല്‍ വാട്ടര്‍ മെട്രോ പ്രതിനിധി രാജേന്ദ്രന് തൃക്കാക്കര നഗരസഭ കൗണ്‍സിലില്‍ പങ്കെടുത്ത് അറിയിച്ചതാണ് ഇക്കാര്യം. ഈ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ തേടി എത്തിയതാണ് അദ്ദേഹം. 747 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. അന്‍പതും നൂറും യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ടുതരം ബോട്ടുകളാണ് സജ്ജീരിച്ചിട്ടുള്ളത്. ദിവസവും മുപ്പത്തിനാലായിരം പേര്‍്ക്ക് യാത്രാ സൗകര്യം ഉപയോഗപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."