സമ്പത്തില്‍ വീരേന്ദര്‍ റാണയെ മറികടക്കാന്‍ ഹരിയാനയില്‍ ആരുമില്ല
റോഹ്തക്: ഹരിയാനയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും വലിയ സമ്പന്നന് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവ് വീരേന്ദര്‍ റാണ.
വ്യവസായിയായ റാണയുടെ സ്വത്ത് 102 കോടിയുടേതാണ്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം വരുമാനം വെളിപ്പെടുത്തിയത്. ഭാര്യക്ക് വാഹനം പോലുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. റാണയുടെയും ഭര്‍ത്താവിന്റെയും നിക്ഷേപങ്ങള്‍ പലതും സെക്യൂരിറ്റി ബോണ്ടുകളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റാണക്ക് പിന്നാലെ സ്വത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രുതി ചൗധരിയാണ്. അവരുടെ വരുമാനം 97 കോടിയാണ്. മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ ചൗധരിയുടെ മകളാണ് ശ്രുതി ചൗധരി. അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ 74 കോടിയുടെതാണ്. ഭര്‍ത്താവിന്റെകൂടി വരുമാനം ചേര്‍ത്താണ് 97 കോടി കണക്കാക്കുന്നത്. 10 കിലോ സ്വര്‍ണം. 75 കിലോ വെള്ളി, 56 കോടിയുടെ കാര്‍ഷിക ഭൂമി, കെട്ടിടങ്ങള്‍ എന്നിവയെല്ലാം ശ്രുതിയുടെ പേരിലുണ്ട്. ഹിസാര്‍ എം.പി ദുഷ്യന്ത് ചൗത്താലയുടെ സ്വത്ത് 49.6 കോടിയുടെതാണ്. റോഹ്തക്ക് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ ഹൂഡ ഇത്തവണയും മത്സരിക്കുന്നുണ്ട്. അദ്ദേഹം 44.7 കോടിയുടെ സമ്പന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."