പരീക്കറുടെ പകരക്കാരനെ കണ്ടെത്താനാകാതെ ബി.ജെ.പി
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഗോവയിലെ പനാജി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍മന്ത്രി അത്തനാസിയോ മൊണ്സറാത്തിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി ഇന്നലെ പ്രഖ്യാപിച്ചത്. മെയ് 19ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അത്തനാസിയോയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകരിച്ചതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. 26 വര്‍ഷമായി മണ്ഡലം ബി.ജെ.പിയുടെ കൈപ്പിടിയിലാണ്. ഇത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം വച്ചാണ് അത്തനോസിയയെ രംഗത്തിറക്കിയത്.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന അത്തനാസിയോ ഒരാഴ്ച മുന്‍പാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അതേസമയം പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്തുന്നതിന് ബി.ജെ.പിയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പല നേതാക്കളെയും പരിഗണിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കര്‍ പറഞ്ഞു.
അതിനിടയില്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കറിനെയും പരിഗണിക്കുന്നുണ്ട്. മനോഹര്‍ പരീക്കറുടെ സംഭാവനകള്‍ മകന്റെ വിജയത്തിന് അടിത്തറയിടുമെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."