ഒറ്റക്കല്ല് സ്മാരകശിലകള്‍ സംരക്ഷിക്കണമെന്ന്
പെരുമ്പാവൂര്‍: ഒറ്റക്കല്ലില്‍ തീര്‍ത്ത സ്മാരകശിലകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പാവൂര്‍ കോതമഗലം റൂട്ടില്‍ വട്ടോളിപ്പടി ഇരവിച്ചിറ ക്ഷേത്രത്തിന് സമീപം സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 15 അടി ഉയരമുള്ള ഒറ്റപ്പാറയില്‍ തീര്‍ത്ത ഭീമാകാരമായ സ്മാരകശിലയും ഇതേ ക്ഷേത്രത്തിന് പിറകില്‍ നിര്‍ദിഷ്ട ശബരി റെയില്‍വേ ലെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ഒറ്റ ചെങ്കല്ലില്‍ തീര്‍ത്ത എട്ടടിയോളം ഉയരമുള്ള സ്മാരകശിലയും സംരക്ഷിക്കണമെന്നാണ് ചരിത്ര വിദ്യാര്‍ഥികളും ഗവേഷകരും ആവശ്യപ്പെടുന്നത്.
ഭൂമിയില്‍ ആഴത്തില്‍ നാട്ടിയിരിക്കുന്ന ഇത്തരം ശിലകള്‍ ആയിരത്തി അഞ്ഞൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം ചേരരാജ്യമായിരുന്ന സംഘ കാലത്തിന്റെ തെളിവാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുനലോക്കല്‍ ഹിസ്റ്ററി സെന്റര്‍ ഡയറക്ടര്‍ ഇസ്മയ പള്ളിപ്രം ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യം ഭരിച്ചിരുന്ന രാജക്കന്‍മാര്‍ മരണമടഞ്ഞാല്‍ യുദ്ധത്തിലെ പ്രധാന വ്യക്തികളുടെ സ്മരണാര്‍ഥമാണ് ഇത് നാട്ടിയിരിക്കുന്നത്. വീരക്കല്ല്, ചക്കിക്കല്ല്, വേലാത്തി കല്ല് എന്നിങ്ങയും ഇതിന് പേരുണ്ട്.
മലപ്പുറം തിരുന്നാവായ, എറണാകുളം കലക്ട്രേറ്റ് വളപ്പ്, കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനം. കൊല്ലം തൃക്കടവൂര്‍ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ശിലകള്‍ ഉണ്ടായിരുന്നു.
ഇതെല്ലാം പുരാവസ്തു വകുപ്പ് സംരക്ഷിച്ചട്ടുണ്ട്. അതുപോലെ പെരുമ്പാവൂര്‍ ഇരവിച്ചിറക്ക് സമീപമുളള ഈ ശിലകളും സംരക്ഷിക്കണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ലോക്കല്‍ ഹിസ്റ്ററി സെന്റര്‍ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."