HOME
DETAILS

ഗുരുദാസ്പൂരില്‍ ബി.ജെ.പിക്കും സണ്ണി ഡിയോളിനും വെല്ലുവിളിയായി കവിതാ ഖന്ന

  
backup
April 24 2019 | 18:04 PM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf

 


ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന നടന്‍ സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ മുന്‍നടനും ബി.ജെ.പി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്ന.
പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. എന്നാല്‍ ഈ സീറ്റില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നായിരുന്ന കവിതാ ഖന്ന പ്രതീക്ഷിച്ചിരുന്നത്.


പാര്‍ട്ടി തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള വാര്‍ത്തയോട് കവിതാ ഖന്നയുടെ മറുപടി. തന്റെ ഭര്‍ത്താവ് നാല് തവണ വിജയിച്ച മണ്ഡലമാണ് ഗുരുദാസ്പൂര്‍. ഇവിടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സീറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു.
അതേസമയം പല വഴികളും തന്റെ മുന്‍പിലുണ്ട്. ആ വഴികളില്‍ ഒന്ന് സ്വതന്ത്രയായി മത്സരിക്കുക എന്നതാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കവിതാ ഖന്ന പറഞ്ഞു.


യഥാര്‍ഥത്തില്‍ ബി.ജെ.പി നേതൃത്വം തന്നെ വഞ്ചിച്ചിരിക്കുകയാണ്. ഗുരുദാസ്പൂരിലെ ജനങ്ങള്‍ അവരുടെ പ്രതിനിധിയായി തന്നെയായിരുന്നു പരിഗണിച്ചിരുന്നത്. അവരുടെ പ്രതീക്ഷയെപോലും ബി.ജെ.പി അവഗണിച്ചിരിക്കുകയാണ്.
1970കളില്‍ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു വിനോദ് ഖന്ന. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1998, 1999, 2004, 2014 വര്‍ഷങ്ങളില്‍ ഗുരുദാസ്പൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തി. 2017ലാണ് വിനോദ് ഖന്ന അന്തരിച്ചത്.
വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ കവിതാ ഖന്നക്ക് അവസരം നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വ്യവസായിയായ സ്വരണ്‍ സലാറിയെയാണ് ബി.ജെ.പി പരിഗണിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറില്‍ നിന്ന് കനത്ത പരാജയമാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ സ്വരണിന് നേരിടേണ്ടി വന്നത്. രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ വിജയിച്ചത്.


ഗുരുദാസ്പൂരിലെ ജനങ്ങള്‍ അവരുടെ പ്രതിനിധിയായി ലോക്‌സഭയില്‍ എത്തേണ്ടത് താനായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കവിതാ ഖന്ന പറഞ്ഞത് ബി.ജെ.പിയെ വെട്ടിലാക്കുകയും ചെയ്തു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ജീവിതം ഒരു യാത്രയാണ്. 20 വര്‍ഷത്തോളമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് അസുഖ ബാധിതനായ ശേഷം അദ്ദേഹത്തിന് വേണ്ടി മണ്ഡലത്തിലെ ജനങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടത് ഗുരുദാസ്പൂരില്‍ മത്സരിക്കണമെന്നായിരുന്നുവെന്നും കവിതാ ഖന്ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago