തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് മെയ് 19ന്; ടി.ടി.വി ദിനകരന് നിര്‍ണായകം
ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത മാസം 19ന് നടക്കുന്ന നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി.
അരുവാക്കുറിച്ചി, ഒറ്റപ്പിഡാരം, സുലൂര്‍, തിരുപ്പരണാകുണ്‍ട്രം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് മണ്ഡലങ്ങളിലേക്കും നാലുവീതം സ്ഥാനാര്‍ഥികള്‍ ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയെന്നത് ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെയുടെ അഭിമാനപ്രശ്‌നം കൂടിയാണ്. അരുവാക്കുറിച്ചി മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ഥിയായ മുന്‍മന്ത്രി വി. സെന്തില്‍ ബാലാജിക്കെതിരേ ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെ പി.എച്ച് ഷാഹുല്‍ ഹമീദിനെയാണ് മത്സരിപ്പിക്കുന്നത്. 2001ല്‍ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്ന ഹമീദ്, ന്യൂനപക്ഷ വിഭാഗം ജോ.സെക്രട്ടറിയായി. പിന്നീട് രാജിവച്ചാണ് ദിനകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എ.എം.എം.കെയുടെ കീഴിലുള്ള അമ്മ പറവൈ എന്ന സംഘടനയുടെ അധ്യക്ഷനാണ് ഷാഹുല്‍ ഹമീദ്.
തിരുപ്പരണാകുണ്‍ട്രം മണ്ഡലത്തില്‍ ഐ. മഹേന്ദ്രനാണ് മത്സരിക്കുന്നത്. സുലൂര്‍ മണ്ഡലത്തില്‍ മുന്‍പൊള്ളാച്ചി എം.പി കെ. സുകുമാറിനെയും നിശ്ചയിച്ചിട്ടുണ്ട്. ഒറ്റപ്പിഡാരം മണ്ഡലത്തില്‍ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്ന എം.എല്‍.എ കെ. സുകുമാറും മത്സരിക്കും.
അതിനിടയില്‍ നാല് മണ്ഡലങ്ങളും തിരിച്ചുപിടിക്കുന്നതിനായി ശക്തമായ നീക്കമാണ് അണ്ണാ ഡി.എം.കെ നടത്തുന്നത്. ിതിനായി പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ നാല് മണ്ഡലങ്ങളിലും സ്വീകരിക്കേണ്ടത് എന്നതുസംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, പാര്‍ട്ടിയിലെ മുതിര്‍ന്ന മറ്റ് നേതാക്കള്‍ എന്നിവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ സീറ്റുകളില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് അണ്ണാ ഡി.എം.കെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."