വിദ്യാലയങ്ങള്‍ വൃത്തിയാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും
കൊടുങ്ങല്ലൂര്‍: വിദ്യാലയം വൃത്തിയാക്കാന്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി. പ്രളയബാധിത പ്രദേശമായ കൊടുങ്ങല്ലൂരിലെ മേത്തല പാലിയംതുരുത്ത് ഗവ. യു.പി സ്കൂളിലാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ ഫെഡറേഷന് ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (എഫ്.എസ്.ഇ.ടി.ഒ) കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാലിയംതുരുത്ത് സ്കൂള്‍ ശുചീകരിച്ചത്.
കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര് സുനില്‍കുമാര്‍, നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍, ഗരസഭാ കൗണ്‍സിലര്‍മാരായ ഷീലാ രാജ്കമല്, എം.എസ് വിനയകുമാര്‍, എം.കെ സഹീര്‍, എഫ്.ഇ.എസ്.ടി.ഒ നേതാക്കളായ ടി.വി മദനമോഹന്‍, ജെയിംസ് പോള്‍, പി.എ സിദ്ദീഖ്, എം.ജി ദിലീപന്, കെ.എ മുഹമ്മദ്റാഫി, ഒ.പി ബിജോയ്, സി. ആനന്ദ്, രജീഷ്, സിംഗ നസീര്‍, ഷീല എന്നിവരും എന്‍.എസ്.എസ്, സ്കൗട്ട്സ് അംഗങ്ങളും പങ്കെടുത്തു.
ആനാപ്പുഴ എല്‍.പി
സ്കൂള്‍ ശുചീകരണത്തിന് നേതൃത്വം നല്കി
തൃശൂര്‍: പ്രളയക്കെടുതിയില്‍ വെള്ളം കയറിയ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ആനാപ്പുഴ പാലിയംതുരുത്ത് സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ ചൂലുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശുചീകരണത്തിനിറങ്ങി. സ്കൂളിലെത്തിയെ മന്ത്രിയോട് അധികൃതര്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ശുചീകരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ് ചൂലും ബ്രഷും വാങ്ങി ശുചീകരണം നടത്തുകയായിരുന്നു. സ്കൂളിന്റെ വരാന്തയുടെ കുറെയധികം സ്ഥലം ശുചീകരിച്ചാണ് മന്ത്രി മടങ്ങിയത്. ചൂലും ബ്രഷുമായി മന്ത്രി ശുചീകരണം നടത്തിയപ്പോള്‍ സ്ഥലയത്ത് ഉണ്ടായിരുന്നവര്‍ക്കും ആവേശമായി. അവരും ശുചീകരണത്തിന് വേഗം കൂട്ടി. നിരവധി സന്നദ്ധപ്രവര്‍ത്തകരാണ് ഈ പൊതുവിദ്യാലയത്തെ ശുചിയാക്കാന്‍ എത്തിയത്. വിദ്യാലയ പരിസരവും സമീപത്തെ ആയൂര്‍വേദ ആശുപത്രിയും മന്ത്രി പരിശോധിച്ചു. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍, വിദ്യാഭ്യാസ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."