HOME
DETAILS

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മത്സരിക്കുമോ?

  
backup
April 24 2019 | 18:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b4%be-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a3%e0%b4%be%e0%b4%b8

 

 


ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുമോ? ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. മണ്ഡലത്തില്‍ എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്തിലായിരുന്നു.


എന്നാല്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് 50:50 സാധ്യതയെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നാണ് വിവരം.
പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് പിന്നാലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അവരെ മത്സരിപ്പിക്കണമെന്ന താല്‍പര്യമാണ് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ പരാജയപ്പെടുന്ന സാഹചര്യമുണ്ടായേക്കുമോ എന്ന ഭീതി അവര്‍ക്കുണ്ട്. എന്നാല്‍ ഇത്തരമൊരു നിലപാടിനോട് പ്രിയങ്ക വിയോജിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകും. ഇക്കാര്യത്തില്‍ വ്യാകുലപ്പെട്ടിട്ട് കാര്യമില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രിയങ്ക മല്‍സര രംഗത്തേക്ക് വന്നാല്‍ എസ്.പി-ബി.എസ്.പി സഖ്യ സ്ഥാനാര്‍ഥിയെ വാരണാസിയില്‍ നിന്ന് പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ ശാലിനി യാദവിനെയാണ് മോദിക്കെതിരേ വാരണാസിയില്‍ എസ്.പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.


വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുന്നതിനെക്കുറിച്ച് രാഹുലും വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് പ്രിയങ്ക ആവര്‍ത്തിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago