ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു. 2016 - 17 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നരക്കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഭവന നിര്‍മാണ പദ്ധതിക്കാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. 93,76,000 രൂപയാണ് ഭവനപദ്ധതിക്കായി ചെലവഴിക്കുന്നത്. ഉല്‍പാദന മേഖലയില്‍ 71 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ 37 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിന് 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതാ ഘടകപദ്ധതി, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, ശിശുക്കള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കായി 90 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. വികസന സെമിനാറിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
അന്‍വര്‍ സാദത്ത് എം.എല്‍.എ പദ്ധതി രേഖ പ്രകാശനം ചെയ്തു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ്, അംഗങ്ങളായ അസ്ലഫ് പാറേക്കാടന്‍, ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. രമേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ സാജിത അബ്ബാസ്, എ.പി. ഉദയകമാര്‍, കെ.എ. രമേശ്, കെ.വി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൂര്‍ജഹാന്‍ സക്കീര്‍, രാജു മാത്താറ, സ്വപ്ന ഉണ്ണി, അബ്ദുള്‍ അസീസ്, സി.പി. നൗഷാദ്, ജോജി ജേക്കബ്ബ്, സി.കെ ജലീല്‍, എം.എ അബ്ദുള്‍ ഖാദര്‍, റെനീഷ അജാസ്, മറിയാമ്മ ജോണ്‍, നഗീന ഹാഷിം, രശ്മി. പി.പി, റംല അബ്ദുള്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡെയ്‌സി കെ.ജെ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."