HOME
DETAILS
MAL
ഖത്തറില്‍ 232 പേര്‍ക്ക് കൊവിഡ്; 219 പേര്‍ക്ക് രോഗമുക്തി
backup
August 26 2020 | 03:08 AM
ദോഹ: ഖത്തറില്‍ ഇന്നലെ 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2986 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേര്‍ കൂടി പൂര്‍ണമായി രോഗമുക്തി നേടിയതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 114,318 ആയി.
ഖത്തറിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 425 പേരാണ്. 68 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 194 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."